വീണ്ടുമൊരു ഞാറ്റുവേലക്കാലം ...
11
comments
ഹാഫ് കള്ളന്||Halfkallan
18 - Oct

ഇനിയെത്ര നാള് ഈ കാഴ്ച നമ്മുടെ നാട്ടില്‍ കാണും ? ഒരു നാഴി അരിക്കായി കാലും മേലും കഴക്കുന്നവരെ ഞാറു നടുകയും
നെല്ല് കൊയ്ത്തു മുതലാളിയുടെ പത്തായം നിറക്കുകയും ചെയ്തത് ഇന്നലെത്തെ പോലെ ഒരു വല്യമ്മഅനുസ്മരിച്ചു .. ഇന്നിപ്പോ ഒരു
ചായക്കട നടത്തുക ആണെന്നും പറഞ്ഞു .. ഇപ്പൊ കൊയ്യാനും നടാനും ആളില്ല .. ഒരു നാള് കൊണ്ടുകൊയ്തിരുന്ന വയല്‍ ആറു
ദിവസമായി കൊയ്യുന്നതും , പണിക്കാരുടെ ക്ഷാമം കാരണം നെല്ല് കൊഴിഞ്ഞു നഷ്ടപ്പെടുന്നതുംഎല്ലാം വേദനയോടെ ആ വല്യമ്മ പങ്കു വെച്ചു
കാര്‍ഷിക രംഗത്തെ യന്ത്രവല്‍ക്കരണത്തിന് കേരളത്തില്‍ കൂടുതല്‍ പ്രാധാന്യം നല്കേണ്ടകാലമായിരിക്കുന്നു .. ചില ജില്ലകളില്‍ സഹകരണ - നാട്ടു കൂട്ടങ്ങള്‍
പാടങ്ങള്‍ ഏറ്റെടുത്തു കൃഷി നടത്തുന്നത് ഒഴിച്ചാല്‍ .. പകുതിയിലേറെ പുഞ്ചപ്പാടങ്ങളും തരിശായികിടക്കുകയാ .. കാലം തെറ്റി ഒരു മഴ പെയ്താല്‍ .. അല്ലെങ്കില്‍
കാലക്കേടിന് മഴ പെയ്തില്ലെങ്കില്‍ എല്ലാം നഷ്ടപ്പെടുന്ന പാവം ഇടതര കൃഷിക്കാരെയും നമ്മള്ഓര്ക്കണം .. അവര്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍
നല്കാന് സര്‍ക്കാര്‍ ശ്രദ്ധിക്കണം .. നമ്മളുടെ അടുത്ത തലമുറയും പാലക്കാടന്‍ മട്ട ഒക്കെ കഴിച്ചുജീവിക്കട്ടെ ...