Showing posts with label ചിത്രം. Show all posts
Showing posts with label ചിത്രം. Show all posts
പ്രതീക്ഷയുടെ നാമ്പ് ..

യിവനെ ഞാന്‍ നടും ... വളര്‍ത്തി വലുതാക്കും ....
ഓരോ ഉള്ളിയില്‍ നിന്നും ഒരായിരം ഉള്ളികള്‍ ഉയരും ..
അത് വിറ്റു ഞാന്‍ ഒരു ബല്ല്യെ പണക്കാരനാവും ...
തപാല്‍പ്പെട്ടി

ഇവനെ നോക്കുകുത്തിയെപ്പോലെ വഴിയരികില്‍ കാണാം ... ലോകത്തിലെ ഏറ്റവും വലിയ തപാല്‍ ശൃംഘലയുടെ കണ്ണി .. കൊറിയറും ഈ മെയില്‍ ഉം വന്നതോടെ പാവത്തിനെ ആര്‍ക്കും മൈന്‍ഡ് ഇല്ലാണ്ടായിപ്പോയി .. മാറ്റം അനിവാര്യം :)
ഇരുപ്പു ഫാള്‍സ്
അമേരിക്കക്കാര്‍ മൊത്തം FALL ന്റെ ഫോട്ടോസ് ഇടുന്നു ..
നമ്മ ഒരു വാട്ടര്‍ ഫാള്‍ ന്റെ പടം ഇട്ടു ത്രിപ്തിയടയുന്നു ... ഇരുപ്പു ഫാള്‍സ്
വീണ്ടുമൊരു ഞാറ്റുവേലക്കാലം ...

ഇനിയെത്ര നാള്‍ ഈ കാഴ്ച നമ്മുടെ നാട്ടില്‍ കാണും ? ഒരു നാഴി അരിക്കായി കാലും മേലും കഴക്കുന്നവരെ ഞാറു നടുകയും
നെല്ല് കൊയ്ത്തു മുതലാളിയുടെ പത്തായം നിറക്കുകയും ചെയ്തത് ഇന്നലെത്തെ പോലെ ഒരു വല്യമ്മഅനുസ്മരിച്ചു .. ഇന്നിപ്പോ ഒരു
ചായക്കട നടത്തുക ആണെന്നും പറഞ്ഞു .. ഇപ്പൊ കൊയ്യാനും നടാനും ആളില്ല .. ഒരു നാള്‍ കൊണ്ടുകൊയ്തിരുന്ന വയല്‍ ആറു
ദിവസമായി കൊയ്യുന്നതും , പണിക്കാരുടെ ക്ഷാമം കാരണം നെല്ല് കൊഴിഞ്ഞു നഷ്ടപ്പെടുന്നതുംഎല്ലാം വേദനയോടെ ആ വല്യമ്മ പങ്കു വെച്ചു
കാര്‍ഷിക രംഗത്തെ യന്ത്രവല്‍ക്കരണത്തിന് കേരളത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടകാലമായിരിക്കുന്നു .. ചില ജില്ലകളില്‍ സഹകരണ - നാട്ടു കൂട്ടങ്ങള്‍
പാടങ്ങള്‍ ഏറ്റെടുത്തു കൃഷി നടത്തുന്നത് ഒഴിച്ചാല്‍ .. പകുതിയിലേറെ പുഞ്ചപ്പാടങ്ങളും തരിശായികിടക്കുകയാ .. കാലം തെറ്റി ഒരു മഴ പെയ്താല്‍ .. അല്ലെങ്കില്‍
കാലക്കേടിന് മഴ പെയ്തില്ലെങ്കില്‍ എല്ലാം നഷ്ടപ്പെടുന്ന പാവം ഇടതര കൃഷിക്കാരെയും നമ്മള്‍ഓര്‍ക്കണം .. അവര്‍ക്ക് ഇന്ഷുറന്സ് ആനുകൂല്യങ്ങള്‍
നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം .. നമ്മളുടെ അടുത്ത തലമുറയും പാലക്കാടന്‍ മട്ട ഒക്കെ കഴിച്ചുജീവിക്കട്ടെ ...