About

കള്ളന്‍റെ ക്യാമറ കണ്ണിലൂടെ ഒരു യാത്ര....

വീണ്ടുമൊരു ഞാറ്റുവേലക്കാലം ...ഇനിയെത്ര
നാള്‍ കാഴ്ച നമ്മുടെ നാട്ടില്‍ കാണും ? ഒരു നാഴി അരിക്കായി കാലും മേലും കഴക്കുന്നവരെ ഞാറു നടുകയും
നെല്ല് കൊയ്ത്തു മുതലാളിയുടെ പത്തായം നിറക്കുകയും ചെയ്തത് ഇന്നലെത്തെ പോലെ ഒരു വല്യമ്മഅനുസ്മരിച്ചു .. ഇന്നിപ്പോ ഒരു
ചായക്കട നടത്തുക ആണെന്നും പറഞ്ഞു .. ഇപ്പൊ കൊയ്യാനും നടാനും ആളില്ല .. ഒരു നാള്‍ കൊണ്ടുകൊയ്തിരുന്ന വയല്‍ ആറു
ദിവസമായി കൊയ്യുന്നതും , പണിക്കാരുടെ ക്ഷാമം കാരണം നെല്ല് കൊഴിഞ്ഞു നഷ്ടപ്പെടുന്നതുംഎല്ലാം വേദനയോടെ വല്യമ്മ പങ്കു വെച്ചു
കാര്‍ഷിക രംഗത്തെ യന്ത്രവല്‍ക്കരണത്തിന് കേരളത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടകാലമായിരിക്കുന്നു .. ചില ജില്ലകളില്‍ സഹകരണ - നാട്ടു കൂട്ടങ്ങള്‍
പാടങ്ങള്‍ ഏറ്റെടുത്തു കൃഷി നടത്തുന്നത് ഒഴിച്ചാല്‍ .. പകുതിയിലേറെ പുഞ്ചപ്പാടങ്ങളും തരിശായികിടക്കുകയാ .. കാലം തെറ്റി ഒരു മഴ പെയ്താല്‍ .. അല്ലെങ്കില്‍
കാലക്കേടിന് മഴ പെയ്തില്ലെങ്കില്‍ എല്ലാം നഷ്ടപ്പെടുന്ന പാവം ഇടതര കൃഷിക്കാരെയും നമ്മള്‍ഓര്‍ക്കണം .. അവര്‍ക്ക് ഇന്ഷുറന്സ് ആനുകൂല്യങ്ങള്‍
നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം .. നമ്മളുടെ അടുത്ത തലമുറയും പാലക്കാടന്‍ മട്ട ഒക്കെ കഴിച്ചുജീവിക്കട്ടെ ...

13 Responses so far.

 1. ഇന്നലെ പാലക്കാട് വഴി വന്നപ്പോ ഇത് പോലെ ക്ലിക്കാന്‍ പറ്റിയ ഒരുപാട് പാടങ്ങള്‍ കണ്ടതാ.. പക്ഷെ ഇരുട്ട് വീഴുന്നതിനു മുന്‍പ് വാളയാര്‍ കടക്കണം എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നത് കാരണം, മോഹം ഉപേക്ഷിച്ചു. അത്രയ്ക്കുണ്ട് നമ്മുടെ റോഡിന്‍റെ ഗുണം , പകല്‍ വെളിച്ചത്തില്‍ തന്നെ വണ്ടി ഓടിക്കാന്‍ പാടാ.....

 2. ഇത് പാലക്കടല്ലാട്ടോ .. ഏറണാകുളം ജില്ലയിലെ കൂത്താട്ടുകുളം .

 3. കുറ്റം പറയാന്‍ ആണേല്‍...ക്യാമറ ഇടത്തോട് കൊറേ മാറ്റി, ആ ബോര്‍ഡ്‌കള്‍ ഒഴിവാകിയിരുന്നു വെങ്ങില്‍ നന്നായേനെ. അറ്റ്‌ ദി സെയിം ടൈം, താഴെ ഉള്ള വരികള്‍ നോക്കുമ്പോ, അതും, പാടതിലെയ്യ്ക് കേറി/കൈഏറി വരുന്ന പരസ്യം - പാടം ഇപ്പൊ അതിനെ ഉപയോഗിയ്ക്കുന്നുള്ളൂ, പാടം കൈഏറുന്ന കുത്തക ബൂര്‍ഷകള്‍....അങനെ അങ്ങ് പോകും.

  ഞാന്‍ ഓവര്‍ ആയാ ?

 4. വളരെ മനോഹരമായൊരു ദൃശ്യം.

 5. അന്യം നില്‍ക്കാറായ കാഴ്ച...

 6. ഒരു പത്തു പതിനഞ്ച് വര്‍ഷം കഴിഞ്ഞുണ്ടാകുന്ന തലമുറയ്ക്ക് ഒരു സമ്മാനമായി ഈ ചിത്രം കൊടുക്കാം.. ഇങ്ങനെയും ഒരു കാലമുണ്ടായിരുന്നു... :)

 7. ഫോട്ടോ അവാർഡുകൾ കൊടുക്കുന്നവരും അതു വാങ്ങുന്നവരും ഇതുപൊലുള്ള കാഴ്ചകളെ അവഗണിച്ച്‌ പാശ്ചാത്യ ലേബലുകൾക്ക്‌ പിറകേ പായുന്നു.നെല്ലിന്റെ "മരം" അന്വേഷിക്കുന്ന പുതു തലമുറക്ക്‌ കാണിക്കാനെങ്കിലും ഇത്‌ ഉപകരിക്കട്ടെ......

 8. അലി says:

  വളരെ നന്നായി.