About

കള്ളന്‍റെ ക്യാമറ കണ്ണിലൂടെ ഒരു യാത്ര....

ഒരു രാജമല്ലി വിടരുന്ന പോലെ .. ..

വരമരുളി മുന്നിലൊരു ..

സ്വാഗതം 2010 !

Read more

ഹാ പുഷ്പമേ ..!!



ശ്രീ ഭൂവിലസ്ഥിരം ... !!!
കൊഴിഞ്ഞു വീണ 2009 നു സമര്‍പ്പണം ..

Read more

അകത്തും പുറത്തും ..

ടീ വീ ന്നു ചാടീതാ .. :-)

Read more

അപ്രൈസല്‍ ലെറ്റര്‍ കിട്ടിയേ .. :-(


Read more

മോഡലിംഗ് ഫോട്ടോഗ്രഫി :-)



മോഡല്‍ : അമോല്‍

Read more

അരിപ്പൂ ...






അല്ലറ ചില്ലറ അരിപ്പൂ ഒന്നുമല്ല .. കേരള കര്‍ണാടക അതിര്‍ത്തിയിലെ ബ്രഹ്മഗിരി മലയിലെ കാറ്റ് കൊണ്ടു വളര്‍ന്നതാ .. !

Read more

പച്ചയാം വിരിപ്പിട്ട സഹ്യന്‍ ..




തിരുനെല്ലി ബ്രഹ്മഗിരി കാടു കാണാന്‍ പൊയപ്പൊ എടുത്തതാ.. ഒരു പനൊരമ പരീക്ഷണം ..
ക്ലിക്കി കഴിഞ്ഞാല്‍ ബല്ല്യതായിട്ടു കാണാട്ടോ ..

Read more

സന്ധ്യേ ...


പകല്‍ രാത്രിയോട്‌ യാത്ര ചോദിക്കുമ്പോള്‍ ...

Read more

കടലിന്‍ അഗാധമാം നീലിമയില്‍ ..



ചെന്നൈ , തിരുവാന്മിയുര്‍ കടപ്പുറത്ത് നിന്നും ..

Read more

നല്ല എരി




Read more

ദീപാവലി


ഇന്നലത്തെ ദീപാവലി ആഘോഷം എന്റെ കായപ്പെട്ടിയില്‍ പതിഞ്ഞത് ഇവിടെ പതിപ്പിക്കുന്നു !!!

Read more

ദീപാവലി .. സോറി .. ഒരെണ്ണമേ ഒള്ളു .. സൊ ദീപം ...

ഞാന്‍ കള്ളനല്ലേ അടുത്ത വീട്ടിലെ ദീപം മോട്ടിച്ചു !
എല്ലാര്‍ക്കും ആശംസകള്‍

Read more

ഇത്തിരി പൂവേ വെളുത്ത പൂവേ .. !



Read more

കേരനിരകളാടുന്നൊരു ഹരിത ചാരു തീരം !



കണ്ടാല്‍ മടുക്കാത്ത ഒരു കാഴ്ച !

Read more

നവരസ ഭാവം . . .



കുട്ടി മോഡല്‍ : അമ്മു

Read more

വളഞ്ഞ വഴി



പ്രകൃതിരമണീയമായ സ്ഥലം . . എന്നെ ഹഠാദാകര്ഷിച്ചു :) .. (മ്യായാവീല്‍ മമ്മൂട്ടി പറഞ്ഞ പോലെ
)

Read more

ജ്വാല




കാറ്റില്‍ നിന്നാടും ഇത്തിരി വെട്ടം . . .

Read more

സൈക്കിള്‍ ... ആല്തറ ... പയ്യന്‍സ് ... നൊസ്റ്റാള്‍ജിയ വരുന്ന വഴിയെ !

ഓര്‍മ്മകള്‍ സൈക്കിള്‍ ചവിട്ടുവാനെതുന്നു
അമ്പലപ്പറമ്പിലെ വഴികളിലൂടെ !

ഒരു കൊളാഷ്‌ ശ്രമം , കൊളമായെന്നു തോന്നുന്നു !

Read more

തോപ്പിച്ചേ .....


എന്നും ഒരു രണ്ടു മൂന്നു ചുവടു മുന്നില്‍ !

Read more

മുറ്റത്തെ ഓര്‍ക്കിടിനു മണമില്ല !


മുറ്റത്തെ ഓര്‍ക്കിടിനു മണമില്ല ,സത്യായിട്ടും !



Read more

കോളാമ്പിപ്പൂവും പൂമ്പാറ്റയും


ഈ വല്ലിയില്‍ നിന്നു ചെമ്മേ ,
പൂക്കള്‍ പോവുന്നിതാ പറന്നമ്മേ ..
തെറ്റി, നിനക്കുണ്ണി ചൊല്ലാം
നല്‍ പൂമ്പാറ്റകളല്ലേ ഇതെല്ലാം .. !

Read more

അണ്ണാറക്കാണ്ണാ വാ ...



പണ്ടാരം, മണ്ട കാണുന്നില്ലല്ലോ !!!

Read more

റാകി പറക്കുന്ന ചെമ്പരുന്തേ ...

മഴ പെയ്യുന്നതിനെ തൊട്ടു മുന്‍പ് എടുത്ത പടം ... ജോലി ചെയ്യുന്ന കെട്ടിടത്തിന്റെ ടെറസില് നിന്നു എടുത്ത്‌ .

Read more

മഴത്തുള്ളികള്‍



ഉമ്മറപ്പടിയില്‍ ഇരുന്നു മഴ ആസ്വദിക്കുന്ന കാലം നഷ്ടപ്പെട്ടു ചില്ല് കൊട്ടാരങ്ങളില്‍ പണിയെടുക്കുന്ന സോഫ്റ്റ്‌വെയര്‍ തൊഴിലാളികള്‍ക്ക്‌ സമര്‍പ്പണം

Read more

മന്ദാര ചെപ്പുണ്ടോ ...



മന്ദാര ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ കയ്യില്‍ വാര്‍മതിയെ ...

Read more

ചുണ്ടക്കയുടെ പടം

chundakka

ചുണ്ട, നമ്മുടെ നാട്ടിന്പുറങ്ങളില്‍ നിന്നു അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ഒരു സംഭവം .. ( വല്ല്യസംഭവം ഒന്നുമല്ല ) .
നമ്മുടെ വഴുതനയുടെ കസിന്‍ ആയിട്ട് വരും .
വഴുതങ്ങ കിട്ടാന്‍ ചുണ്ടക്ക കൊടുത്താ മതി ..
കേട്ടിട്ടില്ലേ ..
"ചുണ്ടക്ക കൊടുത്തു വഴുതനങ്ങ വാങ്ങിക്കുക " .
ഇനീം കൂടുതല്‍ അറിയണം എന്നുള്ളവര്‍ക്ക് ദേ ഇവിടെ ക്ലിക്കിയാല്‍ മതി , വിക്കി ചേട്ടന്‍ പറഞ്ഞു തരും
ചുണ്ടക്കക്ക് ഔഷധഗുണവും ഉണ്ട് ട്ടോ .. പിന്നെ വത്തലും വെക്കാം .
പരീക്ഷണം നടത്തണം എന്നുള്ളവര്‍ക്ക് ദേ ഇവിടെ ക്ലിക്കാം
ഇനി പടത്തെ കുറിച്ച് ,മാക്രോ മോഡ് ഇല്‍ എടുത്തതാ , കളര്‍ ശരിക്കും വന്നില്ല അതുകൊണ്ട് കൊറച്ചുപ്രോസിസ്സിംഗ് നടത്തി
.

Read more

ക്ലിക്ക്ഡ് - ഇത്തവണ ഒരു ആമ്പല്‍പ്പൂ

അല്ലിയാമ്പല്‍ പൂവേ ... ചൊല്ല് ചൊല്ല് പൂവേ ...
Photobucket

ഓണത്തിനും റെക്കോര്‍ഡ്‌ തകര്‍ത്ത മലയാളികള്‍ക്ക് സമര്‍പ്പണം ..
എന്നും വെള്ളത്തില്‍ പൊങ്ങി കിടക്കട്ടെ എന്ന് ആശംസിക്കുന്നു !

Read more

ക്ലിക്ക്ഡ് - എന്റെ വിദ്യാലയം

പനോരമ എടുക്കാന്‍ പിന്നേം നോക്കീതാ .. ഞാന്‍ അഞ്ചു മുതല്‍ പത്തു വരെ പഠിച്ച സ്കൂള്‍ .
ഒന്‍പതു സ്നാപ്സ്‌ എടുത്തു പനോരമ ഉണ്ടാക്കാന്‍ ..
നേരത്തെ പറഞ്ഞ പോലെ പടത്തേല്‍ ക്ലിക്കിയാല്‍ വലുതായി നന്നായി കാണാം .



Read more

പിന്നേം ക്ലിക്കി ... ഒരു ആറു തവണ ..

ഒരു പനോരമ പരീക്ഷണം ..
ആറു സ്നാപ്സ്‌ "സ്റ്റിച്ച്" ചെയ്തു വെച്ച് ഉണ്ടാക്കീതാ . ഫോട്ടോ എടുക്കാന്‍ പുറത്തു പോവാന്നൊക്കെ പറഞ്ഞാല്‍ കഷ്ടപ്പാടല്ലേ ..
അത് കൊണ്ട് ഇറയത്തു തന്നെ ഇരുന്നു ക്ലിക്കി ..
എന്റെ വീടിന്റെ മുറ്റം ..

പടത്തേല്‍ ക്ലിക്കിയാല്‍ വലുതാക്കി കാണിക്കാന്‍ ഗൂഗിള്‍ കാരോട് പറഞ്ഞിട്ടുണ്ട് . . .

Read more

ക്ലിക്ക്ഡ് !!!

ഒരു പാട് നാള്‍ ദാഹിച്ചു (?) മോഹിച്ചു നടന്നു ഒടുവില്‍ ഏഴാം കടലിനക്കരെ നിന്നും ഒരു നിക്കോണ്‍ കുട്ടനെ വാങ്ങി (വാങ്ങിപ്പിച്ചു എന്നതാണ് സത്യം ) DSLR അല്ലാ .. ഒരു സാധാരണ "പോയിന്റ്‌ ആന്‍ഡ്‌ ഷൂട്ട്‌ " ക്യാമറ . ഒരു ബല്ല്യെ പോടോ ഗ്രാഫര്‍ ആവണം എന്നാരുന്നു ആഗ്രഹം .. നടന്നില്ല ..നടക്കില്ല എന്ന് പ്രത്യേകിച്ച് പറയണ്ട കാര്യമില്ലല്ലോ .

അങ്ങനെ ക്യാമറ ഒക്കെ കിട്ടി മൂന്നു നാല് പടം ഒക്കെ പിടിച്ചു നടക്കുവാരുന്നു . ഒരു അണ്ണാന്റെ പോട്ടം പിടിക്കുമ്പോ എന്റെ നിക്കോണ്‍ കുട്ടന്‍ ഒന്ന് ചുമച്ചു , കണ്ണുകള്‍ മിന്നി തിളങ്ങി ..പിന്നീട് കണ്ണടച്ച് .. വിളിച്ചിട്ടും വിളികേള്‍ക്കാത്ത ഉറക്കം . ഗ്ലുകോസ് കൊടുത്തു നോക്കി ( ചാര്‍ജ് ചെയ്തുന്നും പറയാം ) , ഇല്ല കുട്ടന്‍ ഉണര്നില്ല .. . ഒടുവില്‍ നിക് മോനെ എടുത്തോണ്ട് മെഡിക്കല്‍ കോളേജ് ഇല്‍ ചെന്ന് .അവിടുത്തെ ഡോക്ടര്‍ പരിശോധിച്ച് ഇങ്ങനെ പറഞ്ഞു .. " your camera is dead !! " കണ്ണി ചോരയില്ലാത്ത ഒരു പറച്ചില്‍ ആയി പോയി . . കാലമാടാ ... ! യാങ്കി നാട്ടിലെക്കയച്ചാലെ രക്ഷയുള്ളൂ പോലും . അവയവ മാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് . ഒടുവില്‍ സായിപ്പിന്റെ തെറി കേള്‍ക്കാന്‍ വേണ്ടി പോയ സഹമുറിയന്റെ കയ്യില്‍ നിക്ക്‌ മോനെ കൊടുത്തു വിട്ടു . ചികിത്സ ഒക്കെ കഴിഞ്ഞു നിക്കോണ്‍ കാര്‍ അവനെ വിമാനത്തില്‍ "ഷിപ്‌" ചെയ്തു വിട്ടു . ഇന്നലെയാ വന്നത് ഡ്യൂട്ടി അടച്ചു അവനെ കൈപ്പറ്റി . അര്ദ്ധരാത്റി രാത്രി അല്ലേലും ഞാന്‍ ഇടയ്ക്കു കുട പിടിക്കും . അതിന്റെ ഭാഗമായി എടുത്ത സ്നാപ്‌ .

കക്ഷത്തില്‍ വെക്കുന്ന കോടാലി (അരവിന്ദന്‍ പ്രയോഗം ) :

സ്പെക്സ്‌ :
ഷട്ടര്‍ സ്പീഡ് : ആവശ്യത്തിനു
അപേര്‍ച്ചര്‍ : പാകത്തിന്
ഫൊകുല് ലെങ്ത് : നീളത്തില്‍ അരിഞ്ഞത് അര കപ്പ്‌ .

Read more