ഒരു പാട് നാള് ദാഹിച്ചു (?) മോഹിച്ചു നടന്നു ഒടുവില്‍ ഏഴാം കടലിനക്കരെ നിന്നും ഒരു നിക്കോണ്‍ കുട്ടനെ വാങ്ങി (വാങ്ങിപ്പിച്ചു എന്നതാണ് സത്യം ) DSLR അല്ലാ .. ഒരു സാധാരണ "പോയിന്റ് ആന്‍ഡ് ഷൂട്ട് " ക്യാമറ . ഒരു ബല്ല്യെ പോടോ ഗ്രാഫര്‍ ആവണം എന്നാരുന്നു ആഗ്രഹം .. നടന്നില്ല ..നടക്കില്ല എന്ന് പ്രത്യേകിച്ച് പറയണ്ട കാര്യമില്ലല്ലോ .
അങ്ങനെ ക്യാമറ ഒക്കെ കിട്ടി മൂന്നു നാല് പടം ഒക്കെ പിടിച്ചു നടക്കുവാരുന്നു . ഒരു അണ്ണാന്റെ പോട്ടം പിടിക്കുമ്പോ എന്റെ നിക്കോണ്‍ കുട്ടന് ഒന്ന് ചുമച്ചു , കണ്ണുകള്‍ മിന്നി തിളങ്ങി ..പിന്നീട് കണ്ണടച്ച് .. വിളിച്ചിട്ടും വിളികേള്‍ക്കാത്ത ഉറക്കം . ഗ്ലുകോസ് കൊടുത്തു നോക്കി ( ചാര്‍ജ് ചെയ്തുന്നും പറയാം ) , ഇല്ല കുട്ടന് ഉണര്നില്ല .. . ഒടുവില്‍ നിക് മോനെ എടുത്തോണ്ട് മെഡിക്കല്‍ കോളേജ് ഇല് ചെന്ന് .അവിടുത്തെ ഡോക്ടര്‍ പരിശോധിച്ച് ഇങ്ങനെ പറഞ്ഞു .. " your camera is dead !! " കണ്ണി ചോരയില്ലാത്ത ഒരു പറച്ചില് ആയി പോയി .
. കാലമാടാ ... ! യാങ്കി നാട്ടിലെക്കയച്ചാലെ രക്ഷയുള്ളൂ പോലും . അവയവ മാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് . ഒടുവില്‍ സായിപ്പിന്റെ തെറി കേള്‍ക്കാന്‍ വേണ്ടി പോയ സഹമുറിയന്റെ കയ്യില്‍ നിക്ക് മോനെ കൊടുത്തു വിട്ടു . ചികിത്സ ഒക്കെ കഴിഞ്ഞു നിക്കോണ്‍ കാര്‍ അവനെ വിമാനത്തില്‍ "ഷിപ്" ചെയ്തു വിട്ടു . ഇന്നലെയാ വന്നത് ഡ്യൂട്ടി അടച്ചു അവനെ കൈപ്പറ്റി . അര്ദ്ധരാത്റി രാത്രി അല്ലേലും ഞാന്‍ ഇടയ്ക്കു കുട പിടിക്കും . അതിന്റെ ഭാഗമായി എടുത്ത സ്നാപ് .
കക്ഷത്തില്‍ വെക്കുന്ന കോടാലി (അരവിന്ദന് പ്രയോഗം ) :
സ്പെക്സ് :
ഷട്ടര്‍ സ്പീഡ് : ആവശ്യത്തിനു
അപേര്‍ച്ചര്‍ : പാകത്തിന്
ഫൊകുല് ലെങ്ത് : നീളത്തില്‍ അരിഞ്ഞത് അര കപ്പ് .
അപ്പോപ്പിന്നെ ഇനി അങ്ങ് അര്മ്മാദിയ്ക്കാമല്ലോ :)
ഓണാശംസകള്‍!
ഡോ..കള്ളാ ...എന്താ ഉദേശം ??? ആദിയം കുറെ സാഹിത്യവും പിന്നെ ഒരു പാട്ട്..ഇപ്പം ഇതാ ഫോടോ പിടുത്തവും !!!! ഫോടോ ഒക്കെ പോസ്റ്റ് ചെയ്യാന്‍ പ്രായം ആകുമ്പോള്‍, ചേട്ടന്മാര് പറയും. അതുവരെ അടങി ഒതുങി ഇരുന്നാല്‍, തങള്‍ക്ക് കൊള്ളാം .......ഹും....ഇവിടെ 3.2 Meg.Pix ആയി കുത്തി ഇരികുമ്പോള്‍ ഒരു ബ്രിഡ്ജ് ക്യാമറ !!!!! കസ്റ്റംസ്സില് പറഞ്ഞു ഡ്യൂട്ടി, നൈറ്റ് ഡ്യൂട്ടി ആകി കളയും !!! വേണ്ട...വേണ്ട....ഡോണ്ട് ഡു.. ഡോണ്ട് ഡു....
ലാസ്റ്റ് സ്പെക്സ് പറഞ്ഞത് പോലെ ഉള്ള നമ്പറുകള്‍ ഉടനെ മാറ്റിയാല്‍, ഫീകര നടപടികളുടെ ശക്തി കുറയ്ക്കുന്ന കാരിയം പരിഗണിക്കാം
മൊത്തം ചില്ലറയില്‍ അരവിന്ദേട്ടന് കോടാലി അടിച്ച് കുട്ടപ്പനായത് ഓര്‍മ്മ വന്നു
:)
നല്ല ഭാവിയുണ്ട്..
വീഡീയോ, ഓഡിയോ, ഫോട്ടോ..
ബ്ലോഗിലെ ബാല്ചന്ദ്രമേന് ആണോ?
ഹഹഹ. ആ സ്പെക്സ് കലക്കി ! :)
@ശ്രീ : ഹ്മ്മം അര്‍മാദിക്കണം .. ഓണാശംസകള്‍
@അരുണ്‍ ചേട്ടന് & ആഷ്ലി ചേട്ടന്
ഈ ഉള്ളവന്റെ അഹങ്കാരത്തെ ഒരു അനിയന്റെ ആഗ്രഹ പ്രകടനം ആയി കണ്ടു ക്ഷമിക്കുക
@ഇസാദ് : അറിവില്ലായ്മ അഹങ്കാരമായി കാണിച്ചതല്ലേ ആ സ്പെക്സ് ,ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം :)