അരിപ്പൂ ...

അല്ലറ ചില്ലറ അരിപ്പൂ ഒന്നുമല്ല .. കേരള കര്‍ണാടക അതിര്‍ത്തിയിലെ ബ്രഹ്മഗിരി മലയിലെ കാറ്റ് കൊണ്ടു വളര്‍ന്നതാ .. !
പച്ചയാം വിരിപ്പിട്ട സഹ്യന് ..
തിരുനെല്ലി ബ്രഹ്മഗിരി കാടു കാണാന്‍ പൊയപ്പൊ എടുത്തതാ.. ഒരു പനൊരമ പരീക്ഷണം ..
ക്ലിക്കി കഴിഞ്ഞാല്‍ ബല്ല്യതായിട്ടു കാണാട്ടോ ..
റാകി പറക്കുന്ന ചെമ്പരുന്തേ ...

മഴത്തുള്ളികള്‍

ഉമ്മറപ്പടിയില്‍ ഇരുന്നു മഴ ആസ്വദിക്കുന്ന കാലം നഷ്ടപ്പെട്ടു ചില്ല് കൊട്ടാരങ്ങളില്‍ പണിയെടുക്കുന്ന സോഫ്റ്റ്വെയര് തൊഴിലാളികള്‍ക്ക് സമര്‍പ്പണം
ചുണ്ടക്കയുടെ പടം

ചുണ്ട, നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ നിന്നു അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ഒരു സംഭവം .. ( വല്ല്യസംഭവം ഒന്നുമല്ല
നമ്മുടെ വഴുതനയുടെ കസിന് ആയിട്ട് വരും .
വഴുതങ്ങ കിട്ടാന്‍ ചുണ്ടക്ക കൊടുത്താ മതി ..
കേട്ടിട്ടില്ലേ .. "ചുണ്ടക്ക കൊടുത്തു വഴുതനങ്ങ വാങ്ങിക്കുക "
ഇനീം കൂടുതല്‍ അറിയണം എന്നുള്ളവര്‍ക്ക് ദേ ഇവിടെ ക്ലിക്കിയാല്‍ മതി , വിക്കി ചേട്ടന് പറഞ്ഞു തരും
ചുണ്ടക്കക്ക് ഔഷധഗുണവും ഉണ്ട് ട്ടോ .. പിന്നെ വത്തലും വെക്കാം .
ആ പരീക്ഷണം നടത്തണം എന്നുള്ളവര്‍ക്ക് ദേ ഇവിടെ ക്ലിക്കാം
ഇനി പടത്തെ കുറിച്ച് ,മാക്രോ മോഡ് ഇല് എടുത്തതാ , കളര്‍ ശരിക്കും വന്നില്ല അതുകൊണ്ട് കൊറച്ചുപ്രോസിസ്സിംഗ് നടത്തി .
ക്ലിക്ക്ഡ് - ഇത്തവണ ഒരു ആമ്പല്‍പ്പൂ
അല്ലിയാമ്പല്‍ പൂവേ ... ചൊല്ല് ചൊല്ല് പൂവേ ... 

ഈ ഓണത്തിനും റെക്കോര്‍ഡ് തകര്‍ത്ത മലയാളികള്‍ക്ക് സമര്‍പ്പണം ..
എന്നും വെള്ളത്തില്‍ പൊങ്ങി കിടക്കട്ടെ എന്ന് ആശംസിക്കുന്നു !
Read more

ഈ ഓണത്തിനും റെക്കോര്‍ഡ് തകര്‍ത്ത മലയാളികള്‍ക്ക് സമര്‍പ്പണം ..
എന്നും വെള്ളത്തില്‍ പൊങ്ങി കിടക്കട്ടെ എന്ന് ആശംസിക്കുന്നു !
പിന്നേം ക്ലിക്കി ... ഒരു ആറു തവണ ..
ഒരു പനോരമ പരീക്ഷണം ..
ആറു സ്നാപ്സ് "സ്റ്റിച്ച്" ചെയ്തു വെച്ച് ഉണ്ടാക്കീതാ . ഫോട്ടോ എടുക്കാന്‍ പുറത്തു പോവാന്നൊക്കെ പറഞ്ഞാല്‍ കഷ്ടപ്പാടല്ലേ ..
അത് കൊണ്ട് ഇറയത്തു തന്നെ ഇരുന്നു ക്ലിക്കി ..
എന്റെ വീടിന്റെ മുറ്റം ..

പടത്തേല്‍ ക്ലിക്കിയാല്‍ വലുതാക്കി കാണിക്കാന്‍ ഗൂഗിള്‍ കാരോട് പറഞ്ഞിട്ടുണ്ട് . . .

ക്ലിക്ക്ഡ് !!!
ഒരു പാട് നാള് ദാഹിച്ചു (?) മോഹിച്ചു നടന്നു ഒടുവില്‍ ഏഴാം കടലിനക്കരെ നിന്നും ഒരു നിക്കോണ്‍ കുട്ടനെ വാങ്ങി (വാങ്ങിപ്പിച്ചു എന്നതാണ് സത്യം ) DSLR അല്ലാ .. ഒരു സാധാരണ "പോയിന്റ് ആന്‍ഡ് ഷൂട്ട് " ക്യാമറ . ഒരു ബല്ല്യെ പോടോ ഗ്രാഫര്‍ ആവണം എന്നാരുന്നു ആഗ്രഹം .. നടന്നില്ല ..നടക്കില്ല എന്ന് പ്രത്യേകിച്ച് പറയണ്ട കാര്യമില്ലല്ലോ .
അങ്ങനെ ക്യാമറ ഒക്കെ കിട്ടി മൂന്നു നാല് പടം ഒക്കെ പിടിച്ചു നടക്കുവാരുന്നു . ഒരു അണ്ണാന്റെ പോട്ടം പിടിക്കുമ്പോ എന്റെ നിക്കോണ്‍ കുട്ടന് ഒന്ന് ചുമച്ചു , കണ്ണുകള്‍ മിന്നി തിളങ്ങി ..പിന്നീട് കണ്ണടച്ച് .. വിളിച്ചിട്ടും വിളികേള്‍ക്കാത്ത ഉറക്കം . ഗ്ലുകോസ് കൊടുത്തു നോക്കി ( ചാര്‍ജ് ചെയ്തുന്നും പറയാം ) , ഇല്ല കുട്ടന് ഉണര്നില്ല ..
. ഒടുവില്‍ നിക് മോനെ എടുത്തോണ്ട് മെഡിക്കല്‍ കോളേജ് ഇല് ചെന്ന് .അവിടുത്തെ ഡോക്ടര്‍ പരിശോധിച്ച് ഇങ്ങനെ പറഞ്ഞു .. " your camera is dead !! " കണ്ണി ചോരയില്ലാത്ത ഒരു പറച്ചില് ആയി പോയി .
. കാലമാടാ ... ! യാങ്കി നാട്ടിലെക്കയച്ചാലെ രക്ഷയുള്ളൂ പോലും . അവയവ മാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് . ഒടുവില്‍ സായിപ്പിന്റെ തെറി കേള്‍ക്കാന്‍ വേണ്ടി പോയ സഹമുറിയന്റെ കയ്യില്‍ നിക്ക് മോനെ കൊടുത്തു വിട്ടു . ചികിത്സ ഒക്കെ കഴിഞ്ഞു നിക്കോണ്‍ കാര്‍ അവനെ വിമാനത്തില്‍ "ഷിപ്" ചെയ്തു വിട്ടു . ഇന്നലെയാ വന്നത് ഡ്യൂട്ടി അടച്ചു അവനെ കൈപ്പറ്റി . അര്ദ്ധരാത്റി രാത്രി അല്ലേലും ഞാന്‍ ഇടയ്ക്കു കുട പിടിക്കും . അതിന്റെ ഭാഗമായി എടുത്ത സ്നാപ് .
കക്ഷത്തില്‍ വെക്കുന്ന കോടാലി (അരവിന്ദന് പ്രയോഗം ) :

സ്പെക്സ് :
ഷട്ടര്‍ സ്പീഡ് : ആവശ്യത്തിനു
അപേര്‍ച്ചര്‍ : പാകത്തിന്
ഫൊകുല് ലെങ്ത് : നീളത്തില്‍ അരിഞ്ഞത് അര കപ്പ് .